Welcome : Nedumkandam Service Co-operative Bank
നെടുങ്കണ്ടം സർവ്വീസ് സഹകരണ ബാങ്ക് (ക്ലിപ്തം ) നമ്പർ K.326 ( ക്ലാസ് 1 സ്പെഷ്യൽ ഗ്രേഡ് ബാങ്ക് )
നെടുങ്കണ്ടം കേന്ദ്രമായി നെടുങ്കണ്ടം പഞ്ചായത്ത് പ്രവർത്തനമേഖലയായി ശ്രീ. ഇ.എ. യൂസഫ് സാഹിബ് ചീഫ് പ്രൊമോട്ടർ ആയി നെടുങ്കണ്ടം സർവ്വീസ് സഹകരണ ബാങ്ക് 07.03.1969-ൽ രജിസ്റ്റർ ചെയ്തു. 23.03.1969-ൽ പ്രവർത്തനം ആരംഭിച്ച ബാങ്കിന്റെ ഹോണററി സെക്രട്ടറി ശ്രീ. എ.എൽ. ലാസർ ആയിരുന്നു.
കുടിയേറ്റ ജനതയുടെ ഉന്നമത്തിനും സാമ്പത്തിക ആവിശ്ങ്ങൾക്കും ആശ്രയമായി പ്രവർത്തനമാരംഭിച്ച സ്ഥാപനം കഴിഞ്ഞ 53 വർഷത്തെ, പ്രവർത്തനങ്ങളിലൂടെ ജില്ലയിലെ പ്രമുഖ സഹകരണ ധനകാര്യസ്ഥാപനമായി മാറിക്കഴിഞ്ഞു. ഈ ബാങ്കിന്റെ ഒന്നാമത് ഭരണസമിതിയുടെ പ്രസിഡന്റായി 23.03.1969 ൽ ശ്രീ.ഇ.എ യൂസഫ് സാഹിബും, തുടർന്ന് ശ്രീ. പി.എം നാരായണകുറുപ്പ്, അഡ്വ. വി.എൻ പ്രഭാകരൻ, അഡ്വ. കെ.കെ നാരായണൻ, ശ്രീ.പി.എൻ വിജയൻ എന്നിവരും, പ്രസിഡന്റുമാരായി സേവനമനുഷ്ഠിച്ചു.