ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിലും വിവിധ സാലകളിലുള്ള ജൂബിലി സ്പെഷ്യൽ ഗ്രൂപ് ഡെപ്പോസിറ്റുകൾ ചിട്ടിയുടെ മാതൃകയിൽ നടത്തി വരുന്നുണ്ട് 20, 25, 30, 40, 50, 100 മാസ കാലയളവിലുള്ളതും 10000, 25000, 50000, 100000, 300000, 500000 രൂപ സാലകളുള്ളതുമായ പ്രതിമാസ ഗ്രൂപ് ഡെപ്പോസിറ്റുകൾ ബാങ്ക് നടത്തി വരുന്നു. വിവിധ സാലകളിലുള്ള 104 ഗ്രൂപ് ഡെപ്പോസിറ്റുകൾ എല്ലാ ബ്രാഞ്ചുകളിലുമായി നടക്കുന്നു. 3087.47 ലക്ഷം രൂപയുടെ ജൂബിലി സ്പെഷ്യൽ ഗ്രൂപ് നിക്ഷേപം നമ്മുടെ ബാങ്കിലുണ്ട്. സാധ്യതയനുസരിച്ചു 10 ലക്ഷം രൂപ സാലയുള്ള ഗ്രൂപ് കൂടി ഉടൻ ആരംഭിക്കുന്നതാണ് .