നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് 07/03/1969- ൽ രജിസ്റ്റർ ചെയ്യുകയും 23/03/1969 - ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു. . 51 വർഷങ്ങൾ പിന്നിടുമ്പോൾ സംസ്ഥാനത്തെ തന്നെ പ്രമുഖ ബാങ്കുകളിൽ ഒന്നായി മാറിയിരിക്കുന്നു. ക്‌ളാസ് 1 സ്പെഷ്യൽ ഗ്രേഡിൽ പ്രവർത്തിക്കുന്ന നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ഇന്ന് ജനജീവിതത്തിന്‍റെ സര്‍വ്വമേഖലകളിലെയും സാധാരണ ജനങ്ങളുടെ മുഖ്യ ആശ്രയ കേന്ദ്രമായി മാറികഴിഞ്ഞിരിക്കുന്നു.
31/03/2019 ൽ 22018 A ക്ലാസ് അംഗങ്ങളും 607 B ക്ലാസ് അംഗങ്ങളും 6909 അസോസിയേറ്റ് അംഗങ്ങളും സർക്കാർ ഓഹരി 1 ഉൾപ്പടെ ആകെ 29535 അംഗങ്ങൾ നിലവിലുണ്ട്. ഓഹരി മൂലധനം 31/03/2019 ൽ 20162590/- രൂപയാണ് . 31/03/2019 ൽ 6859.26 ലക്ഷം രൂപയുടെ നിക്ഷേപം ബാങ്കിൽ ഉണ്ട്. നമ്മുടെ ബാങ്കിന് ആധുനിക രീതിയിൽ നവീകരിച്ച 11 ബ്രാഞ്ചുകൾ ഉണ്ട്. ബാങ്കിന്റെ കീഴിൽ ബാങ്കിങ് സേവനങ്ങൾക്ക് പുറമെ നീതി സ്റ്റോർ, വളം വില്പന, മുദ്രപത്രങ്ങളും സ്റ്റാമ്പുകളും, ഓണ ചന്ത, വെസ്റ്റേൺ യൂണിയൻ മണി ട്രാൻസ്ഫർ , ഇക്കോ ഷോപ്, മണ്ണ് പരിശോധന ലാബ് , പോളി ഹൌസ് , ഗ്രീൻ ഹൌസ് തുടങ്ങിയ ബാങ്കിങ് ഇതര സേവനങ്ങളും നടത്തി വരുന്നു.
04/ 05/ 2018 ഇൽ തിരഞ്ഞെടുക്കപ്പെട്ട 13 അംഗ ഭരണ സമിതി ശ്രീ എൻ. കെ ഗോപിനാഥിന്റെ നേതൃത്വത്തിൽ ബാങ്കിന്റെ ഭരണ നിർവഹണം നടത്തി വരുന്നു. ബാങ്കിൽ ഇപ്പോൾ 49 ജീവനക്കാർ സേവനം അനുഷ്ടിക്കുന്നുണ്ട്, ഇതിൽ 13 പേര് പാർട്ട് ടൈം ജീവനക്കാരാണ്.