44-) മത് നിക്ഷേപ സമാഹരണ യജ്ഞം
നിക്ഷേപകരുടെ മനസ്സിനിണങ്ങിയ വിവിധ പദ്ധതികൾ
Welcome : Nedumkandam Service Co-operative Bank
ജനകീയ മെഗാ നിക്ഷേപ സമാഹരണക്യാമ്പയിനും ഗവൺമെന്റിനുള്ള ലാഭവിഹിത കൈമാറ്റവും
എടിഎം കൗണ്ടറിന്റെ ഉദ്ഘാടനം ശ്രീ വി എൻ വാസവൻ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി നിർവഹിച്ചു
36 വർഷത്തെ സേവനത്തിനുശേഷം 30 /9 /2022 സർവീസിൽ നിന്നും വിരമിക്കുന്ന ബാങ്ക് സെക്രട്ടറി ശ്രീ ജെറോം എബ്രഹാമിന് യാത്രയയപ്പ് നൽകി
സഹകരണ മേഖലയിലും, സാമൂഹ്യ സേവന രംഗത്തും കഴിഞ്ഞ അര നൂറ്റാണ്ട് കാലമായി നിറസാന്നിധ്യമായി മാറിയ നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ആതുര ശുശ്രൂഷ രംഗത് പുതിയ കാൽ വയ്പ് നടത്തുന്നു. ബാങ്കിന്റെ കേന്ദ്ര ഓഫീസിൽ കെട്ടിടത്തിൽ കൺസ്യൂമർ ഫെഡിന്റെ സഹകരണത്തോടെ നീതി മെഡിക്കൽ സ്റ്റോർ ആരംഭിക്കുന്നു. 2021 ഒക്ടോബര് 18 തിങ്കളാഴ്ച ആദരണീയനായ ഉടുമ്പൻചോല MLA ശ്രീ MM മണി ഉദഘാടനം നിർവഹിക്കുന്നു. ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബഹു. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശാനുസരണം നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് നോട്ട് ബുക്കുകൾ വിതരണം ചെയ്തു. നെടുങ്കണ്ടം പഞ്ചായത്ത് UP സ്കൂളിലെ നിർധനരായ 100 കുട്ടികൾക്കാണ് ബുക്കുകൾ വിതരണം നടത്തിയത്. 18-06-2021 ൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ബോർഡ് അംഗം എസ് മനോജ് അധ്യക്ഷനായിരുന്നു. വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് എൻ കെ ഗോപിനാഥൻ നടത്തി. ബഹു സഹകരണ സംഘം അസി രജിസ്ട്രാർ ശ്രീ എ എം റഷീദ് പങ്കെടുത്തു. ചടങ്ങിൽ ഡിസെക്രെട്ടറി ശ്രീമതി മോളി മാത്യു സ്വാഗതം ആശംസിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങൾ ശ്രീ സിബി മൂലേപ്പറമ്പിൽ, സനൽകുമാർ മംഗലശ്ശേരിൽ തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
ബഹുകേരള സർക്കാർ സഹകരണ ബാങ്കിലെ അംഗങ്ങൾക്കായി ഏർപ്പെടുത്തിയിരിക്കുന്ന അംഗ സമാശ്വാസ പദ്ധതിയുടെ ., നെടുങ്കണ്ടം സർവ്വീസ് സഹകരണ ബാങ്കിലെ അംഗങ്ങൾക്കുള്ള വിതരണം ബഹു .ഉടുമ്പൻചോല M L A ശ്രി. എം.എം മണി നിർവ്വഹിക്കുന്നു. 15/07/2021 വ്യാഴാഴ്ച 2.p.m ന് നെടുങ്കണ്ടം സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന ചടങ്ങിൽ,ബാങ്ക് പ്രസിഡൻ്റ് ശ്രി.എൻ.കെ ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ ഇടുക്കി ജോയിൻ്റ് രജിസ്ട്രാർ ശ്രി.വി.ജെ ദിനേശൻ ,ഉടുമ്പൻചോല ഏ.ആർ ശ്രീ .യു. അബ്ദുൾ റഷീദ് ,ബാങ്ക് സെക്രട്ടറി ശ്രീമതി മോളി മാത്യൂ ,ഭരണ സമിതിയംഗങ്ങൾ, സഹകാരികൾ ,ജീവനക്കാർ എന്നിവർ പങ്കെടുത്തു .
ബാങ്കിലെ അംഗങ്ങൾക്ക് 6.8% പലിശയിൽ 2 ലക്ഷം രൂപ വരെ സ്വർണ പണയ വായ്പ . കൂടുതൽ വിവരങ്ങൾക്ക് ബാങ്കുമായി ബന്ധപ്പെടുക.
നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ഓൺലൈൻ പഠന സഹായം നൽകി നിരവധി സാമൂഹ്യ സേവന പ്രവർത്തനങ്ങൾ ഏറ്റെടുത്തുകൊണ്ട് നെടുങ്കണ്ടം കേന്ദ്രമായി കഴിഞ്ഞ 51 വർഷക്കാലമായി പ്രവർത്തിച്ചുവരുന്ന നെടുങ്കണ്ടം സർവീസ് സഹകരണ ബാങ്ക് ഇ കോവിഡ് -19 മഹാമാരിയുടെ കാലത്തു നിർധനരായ കുട്ടികൾക്ക് കൈത്താങ്ങാവുന്നു . ഓൺലൈൻ സ്കൂൾ പഠനത്തിന് അവസരം മുടങ്ങിയ കുട്ടികൾക്ക്തുടർ പഠനത്തിന് അവസരം നൽകി വരുന്ന സർക്കാർ നടപടിയുടെ ഭാഗമായി ബാങ്ക് നൽകുന്ന ടീവി സെറ്റ് വിതരണം ബാങ്ക് പ്രസിഡന്റ് നിർവഹിക്കുന്നു . കോവിഡ പ്രോട്ടോകോൾ പാലിച്ചു നടത്തിയ യോഗത്തിൽ ബാങ്ക് ഡയറക്ടർമാർ , ജീവനക്കാർ , ഗുണഭോക്താക്കൾ എന്നിവർ പങ്കെടുത്തു
Nedumkandam Service Co operative Societies new website launched, Log on to www.nedumkandamscb.com
നെടുങ്കണ്ടം സർവ്വീസ് സഹകരണ ബാങ്കിലെ ജീവനക്കാരുടെയും ഭരണ സമിതിയുടെയും സംയുക്ത യോഗം 02/01/2021 ശനിയാഴ്ച .ബാങ്ക് പ്രസിഡൻ്റ് ശ്രീ. എൻ . കെ. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു
ദേശീയ സർവ്വകലാശാല മീറ്റിൽ സുവർണ്ണ ജേതാവ് കുമാരി ശാലിനിക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം നെടുങ്കണ്ടം സർവ്വീസ് സഹകരണ ബാങ്ക് സ്വാർത്ഥകമാക്കി... ബാങ്ക് നിർമ്മിച്ച വീടിൻ്റെ താക്കോൽ ദാനം .. കേരളത്തിൻ്റെ ആദരണീയനായ വൈദ്യൂതി വകുപ്പ് മന്ത്രി ശ്രീ.എം എം മണി നിർവ്വഹിക്കുന്നു ... ബാങ്ക് പ്രസിഡണ്ട് ശ്രീ.എൻ.കെ.ഗോപിനാഥൻ ,നിർമ്മാണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ബാങ്ക് ഡയറക്ടർ ശ്രീ എം സുകുമാരൻ ,ബാങ്ക് വൈസ് പ്രസിഡണ്ട് ശ്രീ പി.കെ സദാശിവൻ ,ബാങ്ക് സെക്രട്ടറി ശ്രീമതി മോളി മാത്യൂ എന്നിവർ സമീപം ...
15000 മാസ്കുകളുടെ വിതരണം, കുറഞ്ഞ പലിശക്ക് സ്വർണ പണയ , സംഘം/കുടുംകശ്രീ , കൃഷി അനുബന്ധ വായ്‌പകൾ എന്നിവ നൽകി വരുന്നു. കൂടുതൽ വിവരങ്ങൾക്ക് ബാങ്കുമായി ബന്ധപ്പെടുക.
നെടുങ്കണ്ടം സർവ്വീസ് സഹകരണ ബാങ്ക് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ സഹായിക്കുന്നതിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 7 ലക്ഷം രൂപ നൽകി .ജീവനക്കാരുടെ 2 ദിവസത്തെ ശമ്പള തുകയായ 123692 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി തുക ബഹു വൈദ്യൂതി വകുപ്പ് മന്ത്രി ശ്രി. എം.എം.മണി ഏറ്റുവാങ്ങി .ബാങ്ക് പ്രസി .ശ്രീ എൻ.കെ ഗോപിനാഥൻ ,സെക്രട്ടറി ശ്രീമതി മോളി മാത്യൂ ഭരണ സമിതിയംഗങ്ങൾ .ജീവനക്കാർ എന്നിവർ സന്നിഹിതരായിരുന്നു ...
"ഡിജിറ്റൽ പഠനോപകരണങ്ങൾ" ഇല്ലാത്ത വിദ്യർത്ഥികളെ സഹായിക്കുന്നതിനായി, ബഹു.കേരള സർക്കാർ സഹകരണ ബാങ്കുകളുടെ സഹകരണത്തോടെ സംസ്ഥാനത്ത് നടത്തുന്ന "വിദ്യാതരംഗിണി" വായ്പയുടെ ,നെടുങ്കണ്ടം സർവ്വീസ് സഹകരണ ബാങ്ക് തല ഉദ്ഘാടനം, "18/07/2021 ഞായറാഴ്ച" രാവിലെ 11 മണിക്ക് ബാങ്ക് ഹാളിൽ വച്ച് ആദരണീയനായ ഉടുമ്പൻചോല MLA ശ്രീ.എം .എം മണി നിർവ്വഹിച്ചു.ബാങ്ക് പ്രസിഡൻ്റ് ശ്രീ.എൻ കെ ഗോപിനാഥൻ അദ്യക്ഷത വഹിച്ച യോഗത്തിൽ ബാങ്ക് സെക്രട്ടറി ശ്രീമതി മോളി മാത്യു സ്വാഗതം ആശംസിച്ചു . ബഹു ഉടുമ്പൻചോല അസ്സി. രജിസ്ട്രാർ ശ്രീ.യു. അബ്ദുൾ ഷീദ്, ഭരണ സമിതിയംഗങ്ങൾ തുടങ്ങിയവർ ആശംസയർപ്പിച്ചു .