Welcome : Nedumkandam Service Co-operative Bank

Call us toll free:
04868 232634, 232034
Mail us at:
nescobanknok326@gmail.com

About Us


 

നെടുങ്കണ്ടം കേന്ദ്രമായി നെടുങ്കണ്ടം പഞ്ചായത്ത് പ്രവർത്തനമേഖലയായി ശ്രീ. ഇ.എ. യൂസഫ് സാഹിബ് ചീഫ് പ്രൊമോട്ടർ ആയി നെടുങ്കണ്ടം സർവ്വീസ് സഹകരണ ബാങ്ക് 07.03.1969-ൽ രജിസ്റ്റർ ചെയ്തു.  23.03.1969-ൽ പ്രവർത്തനം ആരംഭിച്ച ബാങ്കിന്റെ ഹോണററി സെക്രട്ടറി ശ്രീ. എ.എൽ. ലാസർ ആയിരുന്നു. കുടിയേറ്റ ജനതയുടെ ഉന്നമനത്തിനും, സാമ്പത്തിക ആവശ്യങ്ങൾക്കുള്ള   ആശ്രയവുമായി പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനം കഴിഞ്ഞ 53 വർഷത്തെ, പ്രവർത്തനങ്ങളിലൂടെ ജില്ലയിലെ പ്രമുഖ സഹകരണ ധനകാര്യസ്ഥാപനമായി  മാറിക്കഴിഞ്ഞു.
     ഈ ബാങ്കിന്റെ ഒന്നാമത് ഭരണസമിതിയുടെ പ്രസിഡന്റായി 23.03.199 ൽ ശ്രീ.ഇ.എ യൂസഫ് സാഹിബും, തുടർന്ന്  ശ്രീ. പി.എം നാരായണകുറുപ്പ്,  അഡ്വ. വി.എൻ പ്രഭാകരൻ, അഡ്വ. കെ.കെ നാരായണൻ , ശ്രീ.പി.എൻ വിജയൻ എന്നിവരും, പ്രസിഡന്റുമാരായി സേവനമനുഷ്ഠിച്ചു. 25/05/2008 മുതൽ   പ്രസിഡന്റായി ചുമതലയേറ്റ ശ്രീ.എൻ.കെ ഗോപിനാഥൻ ഇപ്പോഴും ബാങ്കിന്റെ പ്രസിഡന്റായി തുടരുന്നു.  

                                                                      ബാങ്കിന്റെ 14-ാമത്  ഭരണസമിതിയായി 29/04/2018 ൽ തെരഞ്ഞെടുക്കപ്പെട്ട ശ്രീ.എൻ.കെ ഗോപിനാഥൻ പ്രസിഡന്റും,   ശ്രീ.പി.കെസദാശിവൻ വൈസ് പ്രസിഡന്റും, ശ്രീ.എം.സുകുമാരൻ,  ശ്രീ.കെ രാമചന്ദ്രൻ നായർ, ശ്രീ.ഇ.എച്ച് അബ്ദുൾ റഹ്മാൻ, ശ്രീ.കെ.കെ ഗോപാലൻ, ശ്രീ.എസ് മനോജ്, ശ്രീ.സിബി മൂലേപ്പറമ്പിൽ, ശ്രീ.സനൽകുമാർ മംഗലശ്ശേരി, ശ്രീ.രതീഷ് ഇടമുളപ്പറമ്പിൽ, ശ്രീമതി.ബിന്ദു സഹദേവൻ,  ശ്രീമതി. ഡെയ്സമ്മ തോമസ്, ശ്രീമതി. സിന്ധു പ്രകാശ് എന്നിവർ അംഗങ്ങളായ ഭരണസമിതി ഇപ്പോൾ ഭരണ നിർവഹണം നടത്തിവരുന്നു.
                                                                 ഈ  ബാങ്കിന്റെ സെക്രട്ടറിമാരായി ശ്രീ.എൻ.എ കരീം, ശ്രീ.എം സുകുമാരൻ, ശ്രീ.കെ.സി ചാക്കോ, ശ്രീമതി. പി.എസ്  മേരിക്കുട്ടി, ശ്രീമതി.   സി.വി ഓമന  , ശ്രീ.സി.കെ തോമസ്, ശ്രീമതി. മോളി മാത്യു, ശ്രീ.ജെറോം എബ്രഹാം എന്നിവർ പ്രവർത്തിച്ചു. 01/10/2022 മുതൽ ബാങ്കിന്റെ  സെക്രട്ടറിയായി ശ്രീ.ആർ വത്സലൻ ചുമതലയേറ്റു. നെടുങ്കണ്ടം കിഴക്കേകവലയിൽ ബാങ്കിന്റെ കേന്ദ്ര ആഫീസ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ നെടുങ്കണ്ടം മെയിൻ ബ്രാഞ്ച്, നെടുങ്കണ്ടം ഈവനിംഗ് ബ്രാഞ്ച്, പടിഞ്ഞാറെകവല ബ്രാഞ്ച്, പടിഞ്ഞാറെകവല 12 മണിക്കൂർ ബ്രാഞ്ച്, പച്ചടി ബ്രാഞ്ച്, മഞ്ഞപ്പാറ ബ്രാഞ്ച്, താന്നിമൂട് ബ്രാഞ്ച്, കോമ്പയാർ, പുഷ്പക്കണ്ടം, തൂക്കുപാലം ബ്രാഞ്ചുകൾ, തൂക്കുപാലം ഇൗവനിംഗ് ബ്രാഞ്ച് ഉൾപ്പെടെ 11 ബ്രാഞ്ചുകളുമായി വിസ്തൃതമായ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിൽ നിറസാന്നിദ്ധ്യമായി ബാങ്ക് പ്രവർത്തിക്കുന്നു.
    തികഞ്ഞ സാമ്പത്തിക അച്ചടക്കത്തോടെയുള്ള പ്രവർത്തനവും അംഗങ്ങളെയും, നിക്ഷേപകർ ഉൾപ്പെടെയുള്ള സഹകാരികളെ ആകെയും ചേർത്ത് നിർത്തിയുള്ള പ്രവർത്തനങ്ങളും, നമ്മുടെ ബാങ്കിനെ തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്നതിന് സഹായിക്കുന്നു. 1991 മുതൽ 31 വർഷങ്ങളായി  തുടർച്ചയായി ലാഭത്തിൽ പ്രവർത്തിക്കുന്ന നമ്മുടെ ബാങ്ക്, 2021 സാമ്പത്തിക വർഷത്തിൽ 10% ലാഭവിഹിതം പ്രഖ്യാപിച്ചിട്ടുണ്ട്. 2000 മുതൽ ക്ലാസ്സ് വൺ സ്പെഷ്യൽ ഗ്രേഡിൽ പ്രവർത്തിക്കുന്ന ബാങ്ക് ഇപ്പോൾ ക്ലാസ്സ് വൺ സൂപ്പർ ഗ്രേഡിൽ പ്രവർത്തിക്കുന്നതിനാവശ്യമായ മാനദണ്ഡങ്ങൾ കൈവരച്ചിട്ടുണ്ട്.
    2018-2019 വർഷങ്ങളിൽ സുവർണ്ണജൂബിലി ആഘോഷിച്ച് 53 വർഷത്തെ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്ന ബാങ്കിൽ ഇപ്പോൾ 22499 "എ' ക്ലാസ്സ് അംഗങ്ങളും, 7591 അസോസിയേറ്റ് അംഗങ്ങളും ഉണ്ട്. ബാങ്കിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന 706 സ്വയം സഹായ സംഘങ്ങളും അവയുടെ പ്രവർത്തനവും, ബാങ്കിന് വലിയ മുതൽ കൂട്ടാണ്. ഇൗ സംഘങ്ങളിലൂടെ വിതരണം ചെയ്തിരിക്കുന്ന 15 കോടിയിൽപരം രൂപ നമ്മുടെ നാടിന്റെ സാമ്പത്തിക അടിത്തറ വിപുലപ്പെടുത്തുന്നതിന് വലിയ പങ്ക് വഹിക്കുന്നു. ക്രമാനുഗതമായ വളർച്ചയിലൂടെ മുന്നേറുന്ന നമ്മുടെ ബാങ്കിൽ ഇപ്പോൾ 102.42 കോടി രൂപ നിക്ഷേപ ബാക്കി നിൽപ്പും, അംഗതലത്തിൽ 91.34 കോടി രൂപ വായ്പാ ബാക്കി നിൽപ്പും, 125.34 കോടി രൂപ പ്രവർത്തനമൂലധനവും ഉണ്ട്. 42.84 കോടി രൂപയുടെ ഗ്രൂപ്പ് നിക്ഷേപവുമായി പ്രവർത്തിക്കുന്ന നമ്മുടെ ബാങ്കിന്റെ കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ബിസിനസ് ടേൺ-ഓവർ 873 കോടി രൂപയാണ്.
    നെടുങ്കണ്ടത്തിന്റെ സാമൂഹ്യസാംസ്കാരിക പൊതുമേഖലയിൽ നിറഞ്ഞുനിൽക്കുന്ന നമ്മുടെ ബാങ്ക് നെടുങ്കണ്ടത്തെ എല്ലാ വികസനപ്രവർത്തനങ്ങളുടെയും പിന്നിൽ പ്രവർത്തിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയായി ഉയർത്തപ്പെടുന്ന നെടുങ്കണ്ടം താലൂക്ക് ആശുപത്രി, B.Ed സെന്റർ, നഴ്സിംഗ് കോളജ്, IHRD കോളജ്, നെടുങ്കണ്ടം പഞ്ചായത്ത് ക്രിമിറ്റോറിയം, പഞ്ചായത്ത് സ്റ്റേഡിയം, വികസനസമിതി സ്റ്റേജ്, പൊതുവിദ്യാലയങ്ങൾ, സ്പോർട്സ് ഹോസ്റ്റൽ തുടങ്ങി എല്ലാ വികസന പ്രവർത്തനങ്ങളുടെയും പിന്നിൽ നമ്മുടെ ബാങ്കിന്റെ സംഭാവന ഉണ്ടായിട്ടുണ്ട്. 2019-ൽ നമ്മുടെ രാജ്യത്തും പ്രത്യേകിച്ച് നമ്മുടെ നാട്ടിലും ഭീതിപടർത്തിയ കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തിൽ നമ്മുടെ ബാങ്ക് മുൻപന്തിയിൽ ഉണ്ടായിരുന്നു. ഭക്ഷ്യകിറ്റ് മുതൽ മെഡിക്കൽ സഹായങ്ങൾ വരെ എത്തിക്കുന്നതിനും കോവിഡ് പ്രതിരോധ സാമഗ്രികൾ വിതരണം ചെയ്യുന്നതിനും ബാങ്കിന് കഴിഞ്ഞു. കോവിഡ് കാലഘട്ടത്തിൽ പഠനം പ്രതിസന്ധിയിലായ കുട്ടികൾക്ക് ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബാങ്കും, ജീവനക്കാരും കൂട്ടായി 28 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. 2018ലെയും 2019ലെയും പ്രളയത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി കെയർ ഹോം പദ്ധതി പ്രകാരം 6 വീടുകൾ നിർമ്മിച്ചു നൽകി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 16.30 ലക്ഷം രൂപ പ്രളയദുരിതാശ്വാസമായി ബാങ്ക് സംഭാവന നൽകി. ഇന്റർ യൂണിവേഴ്സിറ്റി നാഷണൽ ചാമ്പ്യനും, ദേശീയ അത്ലറ്റുമായ കുമാരി ശാലിനിക്ക് മനോഹരമായ വീട് നിർമ്മിച്ച് നൽകി.
    സമസ്തമേഖലയിലും ജനോപകാരപ്രദമായി ഇടപെട്ടു പ്രവർത്തിക്കുന്ന നമ്മുടെ  ബാങ്ക്, കോവിഡ് മഹാമാരി കാലത്ത് ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ സേവനം ലഭിക്കുന്നതിനുമായി ഒരു ആംബുലൻസ് വാങ്ങിയിട്ടുണ്ട്. കൂടാതെ   സഹകാരികൾക്ക് കുറഞ്ഞ നിരക്കിൽ ജീവൻരക്ഷാ മരുന്നുകൾ ലഭ്യമാക്കുന്നതിനായി ജില്ലാ ആശുപത്രിയുടെ ഏറ്റവും അടുത്തായി ബാങ്കിന്റെ കേന്ദ്ര ആഫീസ് കെട്ടിടത്തിൽ ഒരു നീതി മെഡിക്കൽ സ്റ്റോർ പ്രവർത്തനം ആരംഭിച്ചു.
    കാർഷിക മേഖലയുടെ ശാക്തീകരണത്തിനായി ബാങ്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫാർമേഴ്സ് സർവ്വീസ് സെന്ററിന്റെ നേതൃത്വത്തിൽ മഞ്ഞപ്പെട്ടിയിൽ ബാങ്കിന് സ്വന്തമായുള്ള 3.5 ഏക്കർ സ്ഥലത്ത് ഒരു പോളിഹൗസും, ഗ്രീൻ ഹൗസും പ്രവർത്തിക്കുന്നു. ഇവയിലൂടെ ജൈവ പച്ചക്കറി ഉത്പാദനവും, ബാക്കിയുള്ള സ്ഥലത്ത് അത്യുത്പാദനശേഷിയുള്ള ഏലം കൃഷിയും നടത്തിവരുന്നു. കൂടാതെ നിത്യോപയോഗ സാധനങ്ങൾ കുറഞ്ഞവിലയ്ക്ക് സബ്സിഡി നിരക്കിൽ ലഭ്യമാകുന്ന നീതിസ്റ്റോർ പുതിയ കെട്ടിടത്തിലേക്ക് മാറ്റി വിപുലമായ സൗകര്യങ്ങളോടുകൂടി പ്രവർത്തിക്കുന്നു.
    ജനോപകാരപ്രദമായ ബാങ്കിംഗ്, ബാങ്കിംഗ് ഇതര മേഖലയിൽ സജീവമായി ഇടപെടുമ്പോഴും  ബാങ്കിംഗ് രംഗത്തെ മാറ്റം ഉൾക്കൊണ്ട് മത്സര ക്ഷമമായി ബാങ്കിനെ മാറ്റുന്നതിന് ആധുനിക ബാങ്കിംഗ് രീതികൾ നടപ്പാക്കി  മുന്നേറുകയാണ്. ബാങ്കിന്റെ ഹെഢ് ആഫീസ് ബിൽഡിംഗും, 11 ബ്രാഞ്ചുകളും ആധുനിക രീതിയിൽ നവീകരിച്ച് കോർബാങ്കിംഗ് സംവിധാനം നടപ്പാക്കിയതിന്റെ ഭാഗമായി RTGS/NEFT സൗകര്യം ഏർപ്പെടുത്തി. കൂടാതെ എല്ലാ ബാങ്കിംഗ് ഇടപാടുകളും നടത്താൻ കഴിയുന്ന മൊബൈൽ ആപ്ലിക്കേഷൻ സംവിധാനം നടപ്പാക്കിയിട്ടുണ്ട്. ജനനന്മയിലൂന്നിയുള്ള കൂടുതൽ വിപുലവും സുതാര്യവും വേഗത്തിലുള്ളതുമായ ബാങ്കിംഗ് സേവനങ്ങളും, ഡിജിറ്റൽ ബാങ്കിംഗ്  സൗകര്യങ്ങളും, അംഗങ്ങൾക്കും നിക്ഷേപകർക്കുമായി തയ്യാറാക്കി വരുന്നു.
   ഇന്ത്യയിലെ ഏത് ബാങ്കിന്റെ ATM കാർഡ് ഉപയോഗിച്ചും പണം പിൻവലിക്കാൻ കഴിയുന്ന ATM  ശൃംഖലയും , ഏത് ബാങ്കിന്റെ ATM ൽ ഉപയോഗിക്കാൻ കഴിയുന്നതും, പർച്ചേസ്,  ഇ-കൊമേഴ്സ് , തുടങ്ങി എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കാൻ കഴിയുന്ന നമ്മുടെ ബാങ്കിന്റെ സ്വന്തം ATM കാർഡും നിക്ഷേപകർക്ക് നൽകുകയാണ്. ഇത് ബാങ്കിന്റെ വളർച്ചയിലെ ഒരു നാഴികക്കല്ലാണ്